Sunday, 8 May 2016

ഭൂതായ്മ.


രാത്രികള്‍, ജനലയ്ക്കല്‍ നിന്ന്
മുറവിളി കൂട്ടി വിളിക്കുന്നുണ്ട്.
ചിതറി വീണ നിയോണ്‍ വെളിച്ചം
എന്തെന്നിലാതെ, എന്തിനെന്നില്ലാതെ
ഭിത്തിയില്‍ കനത്തു കിടക്കുന്നു.
അകലെ ആകാശത്തിന്‍റെ കറുത്ത-
തുമ്പത്ത് ഒരു നക്ഷത്രം.
ബാകിയുള്ളവ തിളങ്ങാതെ.
വിയര്‍പ്പിന്‍റെ, ഒഴിഞ്ഞ കുപ്പിയുടെ
മൂത്രത്തിന്‍റെ, സിഗരറ്റിന്‍റെ രൂക്ഷഗന്ധം.
ബന്ധിതമായ കാറ്റ് മുറിയിലെ ചൂട്-
സഹിക്കാന്‍ കഴിയാതെ,
പുറത്തു കടക്കാന്‍ വെപ്രാളപ്പെടുന്നു.
ജനല്‍ തുറന്നു ശ്വാസം പോലും
പുറത്തു വിടാതെ തടഞ്ഞു നിര്‍ത്തി.
പാതി പുതച്ച നിന്‍റെ ശരീരം കട്ടിലില്‍-
കിടക്കുന്നത് കണ്ട്, പലയാവര്‍ത്തി കണ്ട്,
ലിംഗം വീണ്ടും ഉദ്ധരിക്കാന്‍ തുടങ്ങുന്നു.
ഒരങ്കത്തിനു ശേഷിയിലാതെ, നിന്‍റെ-
മുലമൊട്ട് നോക്കി, ചുണ്ട് നോക്കി
പൊക്കിളില്‍ നോക്കി, സ്വയംഭോഗിക്കാന്‍-
കൈകള്‍ വേഗം കൂട്ടുന്നു.
സ്ഖലനമുണ്ടാകാതെ തളര്‍ന്നു നിലത്തു-
വീണ്, സ്വപ്നത്തിന്‍റെ വെള്ളിയുറുമ്പുകളെ
തേടുന്നു, പലയാവര്‍ത്തി ചെയ്ത പോലെ.
കടങ്കഥ പറഞ്ഞോടുവില്‍ ഉത്തരം കിട്ടാതെ
നഗ്നമായി നിലത്തു കിടന്നുറങ്ങുന്നു.
ചെണ്ടകൊട്ടിയുണര്‍ത്തിയ മോഹങ്ങള്‍
ക്ഷനവേഗത്തിലാണ് കെട്ടണഞ്ഞത്.
നെഞ്ചിന്റെ ഉയര്‍ച്ചയ്ക്കും താഴ്ച്ചക്കുമൊപ്പം
താളബോധം മറന്നൊരു കാറ്റ്, വട്ടം കറങ്ങി.
തല കുത്തി, മലക്കം മറിഞ്ഞു, ഗോഷ്ടി കാട്ടി,
ഞാന്‍ നിങ്ങളിലൊരുവനാകാന്‍ ശ്രമിക്കുന്നു.
ഞാന്‍ മറക്കുന്ന പകലുണ്ടിവിടെ, നിഴലുണ്ട്.
ഭൂതായ്മകളില്‍ തകരുന്ന ഞാനുണ്ട്, നമ്മളുണ്ട്.
കാലത്തോട് കോക്ക്രി കാട്ടി, ചിറകിട്ടടിച്ച്‌
രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചാട്ടങ്ങളില്‍, നീയില്ല.
ഇവളിതെന്റെ അവസാനത്തെ അത്താഴം.
ഇനിയൊരിക്കല്‍ ആവര്‍ത്തിക്കാന്‍ കഴിയാത്ത

വേഴ്ചയുടെ അവസാന പാഠം.

Monday, 4 April 2016


നിന്നെ ഓര്‍ക്കാന്‍
ശ്രമിക്കുന്ന
സമയങ്ങളിലത്രയും
കരിന്തേള്‍ കടിച്ച
നീലിമ
എനിക്ക് ഓര്‍മ്മ വരും.

ഉറക്കമുണര്‍ന്നു-
വെളിച്ചത്തിന്റെ
ആരംഭത്തില്‍
തൊലി ഊര്‍ന്നു
വീണു.
നഗ്നനാക്കപ്പെടുന്ന
പോലെ.

പതിവില്ലാത്ത
ചലനങ്ങള്‍-
ചിന്തകളിലും,
പ്രവൃത്തിയിലും വരുന്നത്
പിടി വിട്ട മനസ്സിന്റെ
ബോധക്കേട് എന്ന് ചൊല്ലും.

സംസാരത്തിന്റെ
വേഗം കുറയുന്ന സമയത്താണ്
നിന്നെ പതിവായി ഓര്‍ക്കാറുള്ളത്.
കേള്‍വി നിനക്ക് വേണ്ടി
മാത്രമാവുമ്പോള്‍
ഭാഷ എനിക്ക്
അന്യമാകുന്നതെന്ന്
ആശ്വസിക്കും.

ചിന്തയും ചിന്തനവും
വിട്ടു, വെയിലിലേക്ക്‌
വെളിച്ചത്തിലേക്കെന്നു
ആരെങ്കിലും
വിളിച്ചു പറയുമ്പോള്‍
മാത്രമാണ്
അന്യമാകുന്ന
നിഴലിനെപ്പറ്റി ചിന്തിക്കുക.

ഒഴിഞ്ഞ മൂലയിലെ
ഇരുട്ട്, അപ്പോഴും
എന്നെ നോക്കി ചിരിക്കും.
തെറ്റ് വരാതെ-
ഞാന്‍ വീണ്ടും, ആ വരി
ഉറക്കെ ചൊല്ലും.