ഭൂതായ്മ.
രാത്രികള്‍, ജനലയ്ക്കല്‍
നിന്ന്
മുറവിളി കൂട്ടി
വിളിക്കുന്നുണ്ട്.
ചിതറി വീണ നിയോണ്‍ വെളിച്ചം
എന്തെന്നിലാതെ,
എന്തിനെന്നില്ലാതെ
ഭിത്തിയില്‍ കനത്തു
കിടക്കുന്നു.
അകലെ ആകാശത്തിന്‍റെ കറുത്ത-
തുമ്പത്ത് ഒരു നക്ഷത്രം.
ബാകിയുള്ളവ തിളങ്ങാതെ.
വിയര്‍പ്പിന്‍റെ, ഒഴിഞ്ഞ
കുപ്പിയുടെ
മൂത്രത്തിന്‍റെ, സിഗരറ്റിന്‍റെ
രൂക്ഷഗന്ധം.
ബന്ധിതമായ കാറ്റ് മുറിയിലെ
ചൂട്-
സഹിക്കാന്‍ കഴിയാതെ,
പുറത്തു കടക്കാന്‍
വെപ്രാളപ്പെടുന്നു.
ജനല്‍ തുറന്നു ശ്വാസം പോലും
പുറത്തു വിടാതെ തടഞ്ഞു നിര്‍ത്തി.
പാതി പുതച്ച നിന്‍റെ ശരീരം
കട്ടിലില്‍-
കിടക്കുന്നത് കണ്ട്,
പലയാവര്‍ത്തി കണ്ട്,
ലിംഗം വീണ്ടും ഉദ്ധരിക്കാന്‍
തുടങ്ങുന്നു.
ഒരങ്കത്തിനു ശേഷിയിലാതെ,
നിന്‍റെ-
മുലമൊട്ട് നോക്കി, ചുണ്ട്
നോക്കി
പൊക്കിളില്‍ നോക്കി,
സ്വയംഭോഗിക്കാന്‍-
കൈകള്‍ വേഗം കൂട്ടുന്നു.
സ്ഖലനമുണ്ടാകാതെ തളര്‍ന്നു
നിലത്തു-
വീണ്, സ്വപ്നത്തിന്‍റെ
വെള്ളിയുറുമ്പുകളെ
തേടുന്നു, പലയാവര്‍ത്തി
ചെയ്ത പോലെ.
കടങ്കഥ പറഞ്ഞോടുവില്‍
ഉത്തരം കിട്ടാതെ
നഗ്നമായി നിലത്തു
കിടന്നുറങ്ങുന്നു.
ചെണ്ടകൊട്ടിയുണര്‍ത്തിയ
മോഹങ്ങള്‍
ക്ഷനവേഗത്തിലാണ്
കെട്ടണഞ്ഞത്.
നെഞ്ചിന്റെ ഉയര്‍ച്ചയ്ക്കും
താഴ്ച്ചക്കുമൊപ്പം
താളബോധം മറന്നൊരു കാറ്റ്,
വട്ടം കറങ്ങി.
തല കുത്തി, മലക്കം മറിഞ്ഞു,
ഗോഷ്ടി കാട്ടി,
ഞാന്‍ നിങ്ങളിലൊരുവനാകാന്‍
ശ്രമിക്കുന്നു.
ഞാന്‍ മറക്കുന്ന
പകലുണ്ടിവിടെ, നിഴലുണ്ട്.
ഭൂതായ്മകളില്‍ തകരുന്ന
ഞാനുണ്ട്, നമ്മളുണ്ട്.
കാലത്തോട് കോക്ക്രി കാട്ടി,
ചിറകിട്ടടിച്ച്
രക്ഷപ്പെടാന്‍ ശ്രമിക്കുന്ന
ചാട്ടങ്ങളില്‍, നീയില്ല.
ഇവളിതെന്റെ അവസാനത്തെ
അത്താഴം.
ഇനിയൊരിക്കല്‍ ആവര്‍ത്തിക്കാന്‍
കഴിയാത്ത
വേഴ്ചയുടെ അവസാന പാഠം.