വീട് എന്ന കവിത.
പറയാത്ത വാക്കുകള്‍
എഴുതാത്ത വരികള്‍
ഇവക്കിടയിലാണ്
ജീവിതമെന്ന്
തോന്നിയിടത്താണ്
മൌനം തുടങ്ങിയത്.
പൂര്‍ത്തിയാക്കാത്ത
ക്രമങ്ങളിലെവിടെയോ
ഞാന്‍
ബാക്കിയാവുന്നു
മനസ്സറിയാതെ
പോയതെല്ലാം
വേദനകളിലാണ്
അവസാനിച്ചത്.
എഴുതി മടുത്ത
ക്രമമാണിത്
മഴ കൊണ്ട് വരച്ച
കവിത.
ഏത്തപ്പെടാത്ത
തുരുത്തിനെ,
തൊട്ടറിയാന്‍
കഴിയാത്ത
വെളിച്ചത്തെ,
കെട്ടിപിടിക്കാന്‍
ശ്രമിച്ച
നിഴലിനെ,
തല ചായ്ക്കാന്‍
ശ്രമിച്ച
സമയത്തിനെ
ഇങ്ങനെ പതിവ്
രീതികളില്‍-
തുടരുന്ന ഞാന്‍.
നഗ്നമായ
ശരീരമിന്നും
ഇണ തേടാന്‍
അറയ്ക്കുന്നു.
നിന്റെ ചുമ്പനം
കൊണ്ട്-
പൊള്ളിയ പകലുകള്‍,
ഒരിറ്റു തരാതെ
നടന്നകലുന്നു.
കൂട്
തേടിയലഞ്ഞൊടുവില്‍
തെരുവിന്റെ
ഇരുണ്ട-
മൂലയില്‍,
ഒരു പിടി നിഴലുകള്‍,
ഓര്‍മ്മകള്‍
വലിച്ചെറിയുന്നു.
തിരികെ
നടക്കുമ്പോള്‍
ഓടിക്കയറാന്‍
ഒരു വീട്-
എനിക്ക്
അന്യമാകുന്നു.