വാക്കുകളുടെ അവസാന
വേഗമാണിത്.
ഇതിനു ശേഷം
മഹാശരീരിയായ
മൌനം.
കെട്ടിപ്പിണഞ്ഞു
കിടന്ന കാലമത്രയും
വേര്‍പാടിന്‍റെ-
തൊണ്ടവരണ്ട
മരുയാത്രകള്‍ കണ്ടില്ല.
മൌനമാണ് ഞാന്‍.
കാലത്തിന്‍റെ ഗതിവേഗം.
കര്‍ക്കിടകത്തിന്‍റെ
ദാനം-
മഴയില്‍ നിന്ന്
ഉപ്പ് ചുവച്ചു.
വേദനയാണ് ഞാന്‍.
ഓര്‍മ്മകളുടെ ശില്പo.
മൊഴികള്‍ക്കും
മൌനതിനുമിടയിലെ
എന്നെ
മനസ്സിലാക്കാന്‍
കഴിയാത്തത്
വാക്കുകളിലെ
ബിംബക്കുറവ് കൊണ്ടോ?
വേഗമാണിത്.
ഇതിനു ശേഷം
മഹാശരീരിയായ
മൌനം.
കെട്ടിപ്പിണഞ്ഞു
കിടന്ന കാലമത്രയും
വേര്‍പാടിന്‍റെ-
തൊണ്ടവരണ്ട
മരുയാത്രകള്‍ കണ്ടില്ല.
മൌനമാണ് ഞാന്‍.
കാലത്തിന്‍റെ ഗതിവേഗം.
കര്‍ക്കിടകത്തിന്‍റെ
ദാനം-
മഴയില്‍ നിന്ന്
ഉപ്പ് ചുവച്ചു.
വേദനയാണ് ഞാന്‍.
ഓര്‍മ്മകളുടെ ശില്പo.
മൊഴികള്‍ക്കും
മൌനതിനുമിടയിലെ
എന്നെ
മനസ്സിലാക്കാന്‍
കഴിയാത്തത്
വാക്കുകളിലെ
ബിംബക്കുറവ് കൊണ്ടോ?
No comments:
Post a Comment