കടല്‍
പ്രളയക്കെടുതികല്‍ക്കവസാനം
വരള്‍ച്ചയാണ്.
നനവിനവസാനത്തെ
കരിവ്.
മരുഭൂമികളിലെ മരുപ്പച്ചകള്‍
അവസാനിക്കുന്ന
ദിനങ്ങള്‍.
നിന്‍റെ സ്വപ്നങ്ങള്‍ക്കിന്നു-
ബലിദിനം.
അറുക്കപ്പെടുന്ന ഞരമ്പുകളില്‍
നിന്നിറ്റു വീഴുന്ന
ഉയിര്‍വായു
പ്രളയത്തിന്‍റെ
തുടക്കമാണ്.
നാഗരികതയെ തകര്‍ത്ത
പ്രളയമാണ് നീ.
നിന്‍റെ അവസാനം
കലങ്ങിമറിഞ്ഞ കടലാണ്.
നിന്നെ സൂക്ഷിക്കാന്‍
സംഭരണികള്‍
തികയാതെ വരുമ്പോള്‍
തുറന്നു വിടുന്നു.
അറിവില്ലാത്ത
നാളെകളുടെ
ഉണര്‍ത്തുപാട്ട്
നിന്‍റെ വിദൂരസ്പന്ദനമാണ്.
വഞ്ചി തുഴഞ്ഞു
എത്തിപ്പെടാവുന്ന
ദ്വീപുകള്‍
എന്‍റെ നോട്ടത്തിനപ്പുറവും
നീ-
എന്‍റെ ഉള്ളിലെ
തിരയടങ്ങാത്ത കടലാണ്
ശാന്തതയാണ്.
No comments:
Post a Comment