മുറിവ്.
സമുദ്രം ആയിരം നാവുകൊണ്ട്
കുടിച്ചു തീര്‍ത്താലും
തീരാത്ത മുറിവുകളുണ്ട്
മനസ്സില്‍.
ഉപ്പിനംശം കൊണ്ട്
വടുക്കളാവാത്തവയാണ്
ഏറെയും.
മറവിയുടെ പച്ചമരുന്നുകള്‍
തേച്ചു,
മറവിയുടെ കറുപ്പ് തേച്ചു,
മുറിവിന്‍റെ ചുവപ്പ്
മാറ്റുന്നു.
ശ്വാസം നിലക്കുന്നിടത്ത്
കണ്ണില്‍ തീ
കത്തിത്തുടങ്ങുന്നിടത്ത്
വേദന തുടങ്ങുന്നു
മുറിവിന്‍റെ
ജന്മവും.
ഇതെന്‍റെ
ഒന്നാം തിരുമുറിവ്.
ചോരയിറ്റ
മുറിവുകള്‍ എനിക്കിദാദ്യം.
വെടിയൊച്ചകള്‍-
കേള്‍ക്കാതെ, യുദ്ധം
അവസാനിക്കുന്നു.
പരാജിതന്‍റെ മുറിവുകള്‍
ചരിത്രത്തില്‍
രേഖപ്പെടുത്താറില്ല,
ഓര്‍മ്മകളിലും.
സമുദ്രം ആയിരം നാവുകൊണ്ട്
കുടിച്ചു തീര്‍ത്താലും
തീരാത്ത മുറിവുകളുണ്ട്
മനസ്സില്‍.
ഉപ്പിനംശം കൊണ്ട്
വടുക്കളാവാത്തവയാണ്
ഏറെയും.
മറവിയുടെ പച്ചമരുന്നുകള്‍
തേച്ചു,
മറവിയുടെ കറുപ്പ് തേച്ചു,
മുറിവിന്‍റെ ചുവപ്പ്
മാറ്റുന്നു.
ശ്വാസം നിലക്കുന്നിടത്ത്
കണ്ണില്‍ തീ
കത്തിത്തുടങ്ങുന്നിടത്ത്
വേദന തുടങ്ങുന്നു
മുറിവിന്‍റെ
ജന്മവും.
ഇതെന്‍റെ
ഒന്നാം തിരുമുറിവ്.
ചോരയിറ്റ
മുറിവുകള്‍ എനിക്കിദാദ്യം.
വെടിയൊച്ചകള്‍-
കേള്‍ക്കാതെ, യുദ്ധം
അവസാനിക്കുന്നു.
പരാജിതന്‍റെ മുറിവുകള്‍
ചരിത്രത്തില്‍
രേഖപ്പെടുത്താറില്ല,
ഓര്‍മ്മകളിലും.
No comments:
Post a Comment