പ്രണയപര്‍വ്വം
നിശ്വാസം പോലുമില്ലാതെ
മിണ്ടാതിരുന്നതാണ്.
എങ്ങിനെയെത്തി-
എന്ന് ഞാന്‍ ചോദിച്ചില്ല.
മഴ നനഞ്ഞു
വന്നെന്നുത്തരം.
ചിരിയുണ്ടായില്ല.
ചിരിച്ചു കാണിച്ചുമില്ല.
പരിഭ്രമം കണ്ണിലുണ്ടായിരുന്നു.
മിണ്ടാതിരിക്കാന്‍
കണ്ണുകൊണ്ട് ആവശ്യപ്പെട്ടു.
അടുക്കലമൂലയില്‍
വിരിച്ചിട്ട പായിലേക്ക്
വിരല്‍ ചൂണ്ടിച്ചിരിച്ചു.
മൂന്ന് വര്‍ഷം നീണ്ട
സ്നേഹദാമ്പത്യം,
ഒടുവില്‍ ജാരന്
അടുക്കള വാതില്‍
തുറന്നു.
വിരിച്ചിട്ട പായയിലേക്ക് വിരൽ ചൂണ്ടിയപ്പോൾ തന്നെ ആശ ( ശുദ്ധി കൈവന്ന വാക്ക്) പകുതി മാറിയിരിക്കണം... നന്നായിട്ടുണ്ട്..
ReplyDelete